Monday 22 August 2011

ആഗ്നേയം



ആഗ്നേയം

യുദ്ധം  ഒരു 
സമാധാനമാണ് ....
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് !

ഉരുകിയൊടുങ്ങിയവന്‍റെ
ഒറ്റ നിലവിളി 
സംഗീതമാണ് ...,
കണ്ണീരുപ്പിന് 
കരം ചുമത്തുന്നവന്...!

വറ്റിയമാറില്‍  തപ്പിത്തപ്പി 
കരച്ചില്‍ നിലച്ച കുഞ്ഞിക്കവിളില്‍ 
മുഖം ചായ്ച്ചു 
വിതുമ്പുന്നൊരമ്മക്കിളിയുടെ
വിലാപത്തോറ്റം
തരാട്ടാണ് ....,
മുലപ്പാലിന്റെ  പാട്ടക്കരാറുകാരന് ,,,,!
   
സഡാക്കോ  ഒരു  വ്യഥയല്ല 
വീരശൃംഘലയാണ്....,
കപാലചെപ്പുകളില്‍ 
വീഞ്ഞ് പകരുന്നവര്‍ക്ക് ....!            
 യുദ്ധം ഒരു സമാധാനമാണ് 
രക്തം രുചിച്ച് 
അപ്പം തിന്നുന്നവന് .....!




ചിത്രം ഗൂഗിളില്‍നിന്നും

34 comments:

  1. othiri ishtamayi nice wish u all success

    ReplyDelete
  2. വരികള്‍ തീ കാറ്റിന്റെ ശക്തിയില്‍

    ReplyDelete
  3. മൂന്നാമന് അതൊരു കവിതയാണ്‌

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. ശക്തമായ വരികള്‍, നിങ്ങളുടെ ഈ കല്ലേറിന് എന്റെ ആശംസകള്‍

    യുദ്ധം ഒരു
    സമാധാനമാണ് ....
    രക്തം രുചിച്ച്
    അപ്പം തിന്നുന്നവന് !

    ReplyDelete
  6. വരികളുടെ തീഷ്ണത ...നന്നായിരിക്കുന്നു ടീച്ചറേ..... ഒരു നാല് വരി കൂടി ആവാമായിരുന്നു.

    ReplyDelete
  7. maanava kulathide mahaneeyadhakaleyum snehavishvaasagaleyum oro yuddavum apamanapeduthukayan yuddathide dhukasmaranakal manavaraashiye alasorapeduthumbol teacheride
    theekshnamaaya varikal pradeeksha nalkunnu

    allahu anugrahikatte,

    raihan7.blogspot.com

    ReplyDelete
  8. തീഷ്ണമായ വാക്കുകള്‍..!!!!!!!!!!

    ReplyDelete
  9. teacher...ithu vazhikkumbol ente munpil oru mukham theliyunnu...athrakku theeshnamanu varikal

    ReplyDelete
  10. നല്ല കവിതകളെ പരപ്പനാടനും ഇഷ്ടാ...പെരുത്ത് ഇഷ്ടായിട്ടോ .....

    ReplyDelete
  11. യുദ്ധം ഒരു സമാധാനമാണ്
    രക്തം രുചിച്ച്
    അപ്പം തിന്നുന്നവന് .....!


    ആശംസകൾ

    ReplyDelete
  12. kavitha manoharamayirikunnu .aagolathalathile samakaleena prashnangal anavaranam cheyditund kollam nannayitund allahu anugrahikatteeee.

    ReplyDelete
  13. "യുദ്ധം ഒരു സമാധാനമാണ്
    രക്തം രുചിച്ച്
    അപ്പം തിന്നുന്നവന് ....."!

    ഘനഗാംഭീര്യമുള്ള വരികള്‍.
    ഓരോ വാക്കും ശക്തം.

    ReplyDelete
  14. കവിത നന്നായിരുന്നു, കാലകട്ടത്തിന് അനുയോജ്യമായ വരികൾ, ആശംസകൾ,,,,

    ReplyDelete
  15. ബ്ലോഗിൽ ഞാനുരു തുടക്കകാരനാണ് സമയം കിട്ടുമ്പോൾ എന്റെ പേജില്‍ കൂടെഒന്ന് എത്തിനോക്കണം അഭിപ്രായവും നിർദേസങ്ങളും അറിയാൻ ആകാംഷയുണ്ട്,, എന്റെ പേജുവഴി ഇതുവരെ ആരും കടന്നുവന്നിട്ടില്ല,, എന്തെങ്കിലും സാങ്ങേതികതടസം കൊണ്ടാണോ എന്നുംഅറിയില്ല,,അതുകൊണ്ട് സുഹൃ ത്തുക്കളോട് സഹായം അഭ്യർത്തിക്കുകയാണ്ഞാൻ,, സഹായിക്കില്ലേ,,,


    എന്റെ മെയിൽ അഡ്രസ്സ്,,, abdulla.kb@gmail.com

    ReplyDelete
  16. "വിതുമ്പുന്നൊരമ്മക്കിളിയുടെ
    വിലാപത്തോറ്റം
    തരാട്ടാണ് ....,
    മുലപ്പാലിന്റെ പാട്ടക്കരാറുകാരന് .."

    ഈ വരികളുടെ ശക്തി ആഴത്തില്‍ അറിയുന്നു.. മാനുഷികമൂല്യങ്ങളുടെ വാണിജ്യവത്കരണം.. പുതിയ കാലത്തിന്റെ കച്ചവടകണ്ണുകള്‍ ചൂഴ്ന്നെത്തുന്നതു അന്യയാം ഒരമ്മയുടെ മാതൃത്വത്തിലേക്കും..

    "വിലാപത്തോറ്റം" ഈ വാക്ക് വിടാതെ പിന്തുടരുന്നു..

    ReplyDelete
  17. good!!!!!!!!!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me

    ReplyDelete
  18. ലോകൊത്തൊരു യുദ്ധവും സമാധാനം കൊണ്ടുവരില്ലെന്നിരെക്കെ ലോക പോലീസ് ചമയുന്നവരുടെ യുദ്ധങ്ങള്‍ ... ഏതൊരു യുദ്ധത്തിന്റെയും ഇര സാധാരണക്കാരന്‍ തന്നെ...

    ReplyDelete
  19. മൂർച്ചയുള്ള വരികൾ!
    എല്ലാ ആശംസകളും

    ReplyDelete
  20. വാക്കുകള്‍ അസ്ത്രങ്ങളായി ഹൃദയത്തില്‍ കുത്തുന്നു....

    ReplyDelete
  21. ടീച്ചര്‍ ആദ്യമയാ ഇവിടെ ..ഇഷ്ടമായി ഈ വരികള്‍ ..വീണ്ടും വരാം

    ReplyDelete
  22. സമാധാനം ഒരു ഉട്ടോപ്പ്യയാണ്... ശാന്തത ഒരു തയ്യാറെടുപ്പും..... യുദ്ധവെറിയുടെ ലോകത്ത് ജീവിക്കുക എന്നതുതന്നെ ഒരു വലിയ ദുരന്തമായിതീര്‍ന്നിരിക്കുന്നു...

    ReplyDelete
  23. hai, naseema. njan anitha sarath. ella rachanakalum nilavaramullath. manasilyk kutthikkayarunnath. abhinandanam.

    ReplyDelete
  24. ഇത് കവിതയാണെന്ന് അഭിപ്രായമില്ല പക്ഷെ ഇത്തരം വാക്കുകള്‍ക്കു തലച്ചോറിനെ തീപിടിപ്പിക്കാനാവും.

    ReplyDelete