പുത്യമ്മേം പുത്യച്ഛനും
പണ്ട്
വറുതിക്കനല്‍
കെടാതെ പെരുകിയ
മുക്കല്ലടുപ്പില്‍
പശിയുടെ
വേവ്നോക്കിനോക്കിയായിരുന്നു
ഈ മങ്കലങ്ങളിലെ
വെള്ളമത്രയും
വറ്റിപ്പോയിരുന്നത് .............
ഇന്ന്....?
കിനാവ് വിരിയുന്ന
മകളുടെ കണ്ണിലും
കവിള്‍ത്തുടുപ്പിലും
വിറ്റുവരവിന്റെ
കണക്കെഴുതി യെഴുതി..............!!!
പുതിയ പര്യായം
തീറ്റ തേടിപ്പോയ അമ്മക്കിളി
മടങ്ങി വരാത്ത രാവ്......
കുഞ്ഞിപ്പൈങ്കിളിയുടെ
പേക്കിനാക്കളില്‍
ഒരു കറുത്ത പാമ്പ്
ഇഴഞ്ഞുകൊന്ടെയിരുന്നു !.......
പിറ്റേന്ന് ---------
ശബ്ദതാരാവലിയില്‍
എത്ര തിരഞ്ഞിട്ടും
അച്ഛന്
അങ്ങനെയൊരു
പര്യായം
അവള്‍ കണ്ടതേയില്ല ..........!
കരയുന്നകുഞ്ഞുങ്ങളോട്
ഇരുട്ട് തിന്നുന്ന
കുരുട്ടു കണ്ണുകള്‍
തുറപ്പിക്കാനെന്തിനമിട്ടു
പൊട്ടിപ്പൂ??????????/?
കരയിക്കുന്നവരോട്
കുട്ട്യോളങ്ങനെ
കരഞ്ഞോണ്ടിരിക്കും.....
പാല് .....വേണ്ടാട്ടോ ......
കൊടുക്കേ ചെയ്യരുത് ..........
പണ്ട്
വറുതിക്കനല്‍
കെടാതെ പെരുകിയ
മുക്കല്ലടുപ്പില്‍
പശിയുടെ
വേവ്നോക്കിനോക്കിയായിരുന്നു
ഈ മങ്കലങ്ങളിലെ
വെള്ളമത്രയും
വറ്റിപ്പോയിരുന്നത് .............
ഇന്ന്....?
കിനാവ് വിരിയുന്ന
മകളുടെ കണ്ണിലും
കവിള്‍ത്തുടുപ്പിലും
വിറ്റുവരവിന്റെ
കണക്കെഴുതി യെഴുതി..............!!!
പുതിയ പര്യായം
തീറ്റ തേടിപ്പോയ അമ്മക്കിളി
മടങ്ങി വരാത്ത രാവ്......
കുഞ്ഞിപ്പൈങ്കിളിയുടെ
പേക്കിനാക്കളില്‍
ഒരു കറുത്ത പാമ്പ്
ഇഴഞ്ഞുകൊന്ടെയിരുന്നു !.......
പിറ്റേന്ന് ---------
ശബ്ദതാരാവലിയില്‍
എത്ര തിരഞ്ഞിട്ടും
അച്ഛന്
അങ്ങനെയൊരു
പര്യായം
അവള്‍ കണ്ടതേയില്ല ..........!
കരയുന്നകുഞ്ഞുങ്ങളോട്
ഇരുട്ട് തിന്നുന്ന
കുരുട്ടു കണ്ണുകള്‍
തുറപ്പിക്കാനെന്തിനമിട്ടു
പൊട്ടിപ്പൂ??????????/?
കരയിക്കുന്നവരോട്
കുട്ട്യോളങ്ങനെ
കരഞ്ഞോണ്ടിരിക്കും.....
പാല് .....വേണ്ടാട്ടോ ......
കൊടുക്കേ ചെയ്യരുത് ..........
പുതിയ പര്യായം!
ReplyDeleteഇതു വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് പരസ്പര ബന്തമില്ലാത്ത കാര്യങ്ങള്‍ ആണ് എന്താ അങ്ങനെ എന്‍റെ മനസ്സില്‍ വരന്‍ കാരണം ടിച്ചര്‍!
ചിലത് അന്വേഷിക്കരുത് പറയരുത് ഉപദേശിക്കരുത്
ReplyDeleteനല്ലതാ ....ഇഷ്ടപ്പെട്ടു...
ReplyDeleteസ്നേഹത്തോടെ
പ്രദീപ്
കൊള്ളാം, നല്ല വരികൾ...
ReplyDeleteനന്നായിട്ടുണ്ട്,,, നല്ല വരികള്‍,,, ഇനിയും പ്രതീക്ഷിക്കുന്നു,,,,,, ഭാവുകങ്ങള്‍,,,
ReplyDeleteകൊള്ളാം ടീച്ചർ..
ReplyDeleteഉള്ളില് വന്നു കരയുന്നുണ്ട്
ReplyDeleteഅമിട്ടുപോലെ പൊട്ടുന്നുമുണ്ട്
കവിതകള്‍. ഈ വെള്ളമെല്ലാം ആവിയായിപ്പോകുന്നത് എന്താണ്.
കവിതകള്‍ വായിച്ചവര്‍ക്ക് അഭിപ്രായങ്ങള്‍ അറിയിച്ച വര്‍ക്ക് സ്നേഹാദരങ്ങള്‍ ........
ReplyDeleteവായിച്ചു,
ReplyDeleteഈ കവിതകളെല്ലാം ഒന്നിച്ച് വായിക്കാനുള്ളത് തന്നെയോ?
അതോ വേറെ വേറെ?
ചിലയിടങ്ങളില്‍ ബന്ധങ്ങള്‍ കാണുന്നു, അതിനാല്‍ ചോദിപ്പൂ :) അതിനാല്‍ത്തന്നെ അഭിപ്രായം പറയാന്‍ :(
നല്ല കവിതകള്‍
ReplyDeleteപുതിയ അച്ഛനമ്മ മാരെ മുക്കാലിയില്‍ കെട്ടി തല്ലണം അല്ലെ ടീച്ചര്‍............
ReplyDelete