ആഗ്നേയം
യുദ്ധം ഒരു
സമാധാനമാണ് ....
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് !
ഉരുകിയൊടുങ്ങിയവന്‍റെ
ഒറ്റ നിലവിളി
സംഗീതമാണ് ...,
കണ്ണീരുപ്പിന്
കരം ചുമത്തുന്നവന്...!
വറ്റിയമാറില്‍ തപ്പിത്തപ്പി
കരച്ചില്‍ നിലച്ച കുഞ്ഞിക്കവിളില്‍
മുഖം ചായ്ച്ചു
വിതുമ്പുന്നൊരമ്മക്കിളിയുടെ
വിലാപത്തോറ്റം
തരാട്ടാണ് ....,
മുലപ്പാലിന്റെ പാട്ടക്കരാറുകാരന് ,,,,!
സഡാക്കോ ഒരു വ്യഥയല്ല
വീരശൃംഘലയാണ്....,
കപാലചെപ്പുകളില്‍
വീഞ്ഞ് പകരുന്നവര്‍ക്ക് ....!
യുദ്ധം ഒരു സമാധാനമാണ്
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് .....!
ചിത്രം ഗൂഗിളില്‍നിന്നും