Friday, 27 May 2011


കാലത്തിനു മുമ്പേ  ഓടുന്നവരോട് !

കാലം ഇങ്ങനെയാണ്
ശിശിരങ്ങള്‍  വസന്തങ്ങളിലേക്ക്
വഴുതി വീഴുന്നത്
വാടി വീണ ഇലകളെ
നെഞ്ചോട്‌ ചേര്‍ത്ത് വച്ചാണ് .........

വസന്തങ്ങള്‍ ഇല കൊഴിക്കുന്നത്‌
ഗ്രീഷ്മത്തിന്റെ ചൂളയില്‍ വേവുന്ന
ഒരു കുമ്പിള്‍ മധുരത്തിന്റെ
ഉള്‍ക്കാമ്പിലേക്കാണ്........... 

ഒരു വര്‍ഷതാണ്ഡവം 
കനല്‍   കോരിയിടുന്നത്
പുതുമുളയെ തടയുന്ന
വെയില്‍ ചട്ടയ്ക്കുമേലാണ്............

വേനല്‍കഴുകന്റെ  ചിറകിലേറി
പുഴജീവന്‍ പറക്കുന്നതു
മഴത്തൂവല്‍ കൊണ്ട്
മന്നിലൊരു കളിവീട് കെട്ടാനാണ്'...............

പിന്നെ എന്തിനാണ്
ശിശിര നൊമ്പരങ്ങളെ,
വസന്ത നഷ്ടങ്ങളെ,
പ്രളയച്ചുഴികളെ
ഓര്‍ത്തു വിലപിക്കുന്നത്?

പിന്നെയെന്തിനാണ്
നീളമില്ലാത്ത കാലുകളെ
കാലത്തിനു മുന്നിലേക്ക്‌
വെറുതെ നീട്ടി വെക്കുന്നതു...........!...? 

 ...ചിത്രം ഗൂഗിളില്‍ നിന്ന്....

3 comments:

  1. പിന്നെയെന്തിനാണ്
    നീളമില്ലാത്ത കാലുകളെ
    കാലത്തിനു മുന്നിലേക്ക്‌
    വെറുതെ നീട്ടി വെക്കുന്നതു.........കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  2. കൊള്ളാം ചിന്തകൾ.

    ReplyDelete
  3. പിന്നെ എന്തിനാണ്
    ശിശിര നൊമ്പരങ്ങളെ,
    വസന്ത നഷ്ടങ്ങളെ,
    പ്രളയച്ചുഴികളെ
    ഓര്‍ത്തു വിലപിക്കുന്നത്? ..

    :))


    സംശയചോദ്യങ്ങളേയ്.. ഹ് മം.

    ReplyDelete