Saturday, 12 January 2013

ഉപദേശം
----------------
പെണ്ണേ  നീയറിയണം
ഓടുന്ന  വാഹനങ്ങള്‍
യാത്രയ്ക്കു  മാത്രമുള്ളതല്ലെന്ന്!
        പാതപ്പരപ്പുകളുടെയനന്തത
         വീട്ടി ലേക്കല്ല  നിന്നെ നടത്തുന്നതെന്ന് ..............
          ഇടവഴികള്‍ നിന്നുടല്‍ വടിവിന്‍
          അളവെടുക്കുമെന്ന് .......
           നാല്‍ക്കവലകള്‍
            കണ്ണട്ടകളെ തൊടുത്തെറിയുമെന്ന്....
             വലിച്ചാല്‍ പൊട്ടും
            നൂല്‍ നിരകളാ ണ്
            നിന്നുടലാവരണങ്ങളെന്ന്......
             അക്ഷരങ്ങളുടെ
              അഗ്നി ശുദ്ധി
             നിന്‍റെ മാനത്തിനുള്ള
            ലോഹാവരണമല്ലെന്ന് ..............!
അതുകൊണ്ട്
അതുകൊണ്ട്
നീ  'ഇന്ത്യ ' വിട്ടു
'ഭാരത'ത്തിലേക്ക്
പോവുക .................!
           അല്ലെങ്കില്‍
            മൂടുപടമണിഞ്ഞു
            കല്ച്ചുമരുകള്‍ക്കുള്ളില്‍
                   മറഞ്ഞിരിക്കുക...................!
            അടുപ്പുകല്ലായി
            എരിയുക
             അലക്കുകല്ലായി
              വിഴുപ്പുണ്ണുക.......................
              നനഞ്ഞ മണ്ണായി
              വിത്തുചാലാവുക ......................
                 അതുമതി നിനക്ക് ,
                 അത്ര മതി .....................!
[അരങ്ങത്ത് വിളങ്ങുന്ന  സ്ത്രീകളെ  വീണ്ടും വീടുകളുടെ  ഇരുണ്ട  അകത്തളങ്ങളിലേക്ക്  പറഞ്ഞയക്കാന്‍  വെമ്പുന്ന  ചില പ്രസ്ഥാനങ്ങളുടെയും ചില  വ്യക്തികളുടെയും  പത്രപ്രസ്താവനകള്‍ക്കെതിരെ    ഈ കവിത ]

ചിത്രം  ഗൂഗിളില്‍ നിന്നും

17 comments:

  1. കവിതയൊക്കെ നന്നായി....എന്നാലും എന്നെയൊന്ന് പീഡിപ്പിച്ചുതായോ എന്നു പറഞ്ഞ് നടക്കുന്ന പെണ്ണുങ്ങളുണ്ടെന്ന കാര്യം മറക്കരുത്.....

    ReplyDelete
    Replies
    1. അങ്ങനെയുള്ളവരും ഉണ്ടാവും. അവരെ ആരും കൊല്ലില്ല.പക്ഷെ ,,,അല്ലാത്തവരോ?

      Delete
  2. നല്ല വരികള്‍.
    സമകാലികം എന്ന് കുറിക്കാന്‍ ലജ്ജ തോന്നുന്നു. കാരണം ഇന്നിത് നിത്യ സംഭവം!
    അങ്ങനെ അല്ലാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
    Replies
    1. നിത്യ സംഭവം എന്ന് തന്നെ പറയാം. ഗര്‍ഭപാത്രം മുതല്‍ ശവക്കുഴിവരെ...............

      Delete
  3. This comment has been removed by the author.

    ReplyDelete
  4. ഈ വിഷയവുമായി ബന്ധപ്പെട്ടു ഈ അടുത്തു വായിച്ച നല്ല കവിത .

    ReplyDelete
  5. നല്ല കവിത . ആശംസകള്‍ @PRAVAAHINY

    ReplyDelete
    Replies
    1. നന്ദി, പ്രവാഹിനിക്ക്....ഒരുപാട് നന്ദി

      Delete
  6. അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക്‌...... ......................,,,, പക്ഷെ അകത്തളത്തു നിന്നും അടുക്കളയില്‍നിന്നും വരുന്ന വാര്‍ത്തകളോ .......

    കവിത നന്നായിരിക്കുന്നു.... ആശംസകള്‍ .....

    ReplyDelete