Saturday 8 March 2014

മുറിവുകള്‍
----------------
നാം എത്ര അശ്രദ്ധരാണ് ,മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യത്തില്‍.....!നമ്മുടെ ചെറിയ മറവികള്‍ ,അവഗണനകള്‍,പറയാന്‍ മടിക്കുന്ന വാക്കുകള്‍ ,പങ്കിടാന്‍ മറന്ന ചിരി ഒക്കെയും മറ്റുള്ളവരുടെ മനസ്സിനെ എത്രമേല്‍ മുറിപ്പെടുത്തിക്കളയുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?....ഉണ്ടാവില്ല.... അത് ആരുടേയും കുഴപ്പമല്ല....നാം ചെയ്യുന്ന നന്മകളെ മാത്രമേ സ്വന്തം കണക്കുപുസ്തകത്തില്‍ നമ്മുടെ മനസ്സ് എഴുതിച്ചേര്‍ക്കാറുള്ളു...പറ്റിപ്പോയ അബദ്ധങ്ങളെ , ചെയ്തു വച്ച തെറ്റുകളെ ഒക്കെയും ബോധമണ്ഡലത്തിന്‍റെ അഗാധതകളിലേക്ക് നാടുകടത്തി നമ്മില്‍ സ്വാസ്ഥ്യം നിറയ്ക്കാന്‍ മനസ്സ് ശ്രമിച്ചുകൊണ്ടേയിരിക്കും..............എങ്കിലും അറിയുക അകാരണമായി മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നമുക്ക് ഒന്നുമില്ല നേടാന്‍...............നഷ്ടപ്പെടാന്‍ വിലപ്പെട്ടത്‌ പലതും ഉണ്ടായിരിക്കുകയും ചെയ്യും.........!

മുഷിഞ്ഞ
ഹൃദയം കൊണ്ട്
കത്തുന്ന
നാവുകൊണ്ട്
വിറയ്ക്കാത്ത
കൈകള്‍ കൊണ്ട്
മറവിയുടെ
നാരുകള്‍ കൊണ്ട്
മെനഞ്ഞെടുക്കാവുന്ന
ഒരേയൊരു
കളിപ്പാട്ടമാണ്
മുറിവ്.............
നഷ്ടങ്ങളെ
മാത്രം
വിളമ്പിത്തരുന്ന
മുറിവ്...!!!!
 

6 comments:

  1. നമ്മുടേതോ മറ്റുള്ളവരുടേതോ എന്നതു പ്രസക്തമല്ല. മുറിവുകൾ കറുത്ത കല്ലുകളാണ്‌. സ്വാസ്ഥ്യം നിറയ്ക്കുന്ന ചിന്തകളും പ്രവൃത്തികളും അനുഭവങ്ങളും വെളുത്ത കല്ലുകളും ആണ്‌. കറുത്ത കല്ലുകളാണ്‌ കൂടുതൽ മനസ്സിൽ ശേഖരിച്ചിരിക്കുന്നതെങ്കിൽ നരകവും വെളുത്തകല്ലുകളാണെങ്കിൽ സ്വർഗ്ഗവും അനുഭവം.

    ReplyDelete
  2. മുറിവുകള്‍ വീണാലും വീഴ്താതിരിക്കാന്‍ ശ്രമിക്കുക എന്നത് ശ്രമകരവും ശ്രേഷ്ടവുമാണ്.

    ReplyDelete
  3. പരസ്പരം മുറിപ്പെടുത്താതെയിരിക്കാന്‍ ശ്രമിക്കാം...

    ReplyDelete
  4. മുറിയാതിരിക്കട്ടെ. മുറിവുകള്‍ എല്ലാം ഉണങ്ങട്ടെ..

    ReplyDelete
  5. പറഞ്ഞതെത്രയോ ശരി

    ReplyDelete