വിളയാനൊരു കാലം...,കൊയ്യാനും
---------------------------------------
വിളയാതെ കൊയ്യണമെന്നും
മൂക്കാതെ പഴുക്കണമെന്നും
പഴുക്കും മുന്‍പ്
കാര്‍ന്നു കാര്‍ന്ന്
തീര്‍ത്തുകളയണമെന്നും
ഈ കാലന്‍കാക്കകള്‍ക്കെന്താ
ഇത്ര വാശി ?
ഉപ്പിലിട്ട് നീരുവറ്റിച്ച്
തൊട്ടുകൂട്ടി
സ്വാദു നുണയാന്‍
കല്‍ഭരണിയില്‍
കാത്തുവച്ച്
തിന്നു തീര്‍ത്തതും
കൊന്നുതീര്‍ത്തതും
പോരെന്നോ?
അറവുമാടുകളുടെ
അലങ്കാരചിഹ്നങ്ങള്‍പോലെ
എത്രയുണ്ട് പറിച്ചു നിറച്ചത്
വായടച്ച വട്ടികളില്‍?
തലയുംതലച്ചോറുംനരച്ച്
കാതും കണ്ണും മരിച്ച്
ആത്മാവെരിഞ്ഞുപോയ
വിറകുകൊള്ളികള്‍
എന്തിനാണിങ്ങനെ
വാലറ്റത്ത് തീപിടിച്ചപോലെ.....?
വിളഞ്ഞാല്‍.....?
പഴുത്താല്‍...?
നിറമൊന്നു മാറിയാല്‍?
പച്ച മഞ്ഞയും
മഞ്ഞ ചോപ്പുമായാല്‍......?
ആര്‍ക്കാ ഇത്ര ചേതം...?
'' ചേതമുണ്ട്......''
വിളഞ്ഞവിത്തുകള്‍
മുളച്ചുപൊന്തില്ലേ
ചേറില്‍
ചീയാനിട്ടാലും................?????[picture from google]
---------------------------------------
വിളയാതെ കൊയ്യണമെന്നും
മൂക്കാതെ പഴുക്കണമെന്നും
പഴുക്കും മുന്‍പ്
കാര്‍ന്നു കാര്‍ന്ന്
തീര്‍ത്തുകളയണമെന്നും
ഈ കാലന്‍കാക്കകള്‍ക്കെന്താ
ഇത്ര വാശി ?
ഉപ്പിലിട്ട് നീരുവറ്റിച്ച്
തൊട്ടുകൂട്ടി
സ്വാദു നുണയാന്‍
കല്‍ഭരണിയില്‍
കാത്തുവച്ച്
തിന്നു തീര്‍ത്തതും
കൊന്നുതീര്‍ത്തതും
പോരെന്നോ?
അറവുമാടുകളുടെ
അലങ്കാരചിഹ്നങ്ങള്‍പോലെ
എത്രയുണ്ട് പറിച്ചു നിറച്ചത്
വായടച്ച വട്ടികളില്‍?
തലയുംതലച്ചോറുംനരച്ച്
കാതും കണ്ണും മരിച്ച്
ആത്മാവെരിഞ്ഞുപോയ
വിറകുകൊള്ളികള്‍
എന്തിനാണിങ്ങനെ
വാലറ്റത്ത് തീപിടിച്ചപോലെ.....?
വിളഞ്ഞാല്‍.....?
പഴുത്താല്‍...?
നിറമൊന്നു മാറിയാല്‍?
പച്ച മഞ്ഞയും
മഞ്ഞ ചോപ്പുമായാല്‍......?
ആര്‍ക്കാ ഇത്ര ചേതം...?
'' ചേതമുണ്ട്......''
വിളഞ്ഞവിത്തുകള്‍
മുളച്ചുപൊന്തില്ലേ
ചേറില്‍
ചീയാനിട്ടാലും................?????[picture from google]