------------------------ സൌരയൂഥത്തിന്റെ ആംഗലേയം 'സോളാര്‍സിസ്റ്റം' ആണെന്ന് പഠിപ്പിച്ചതും വിവരിച്ചതും ഫാത്തിമാ മാതായിലെ ട്രീസാ സിസ്റ്റര്‍ ആയിരുന്നു.
യൂഥത്തിലെ മുഖ്യന്‍ സൂര്യഭഗവാനെന്നും ചുറ്റും ആകര്‍ഷണവലയത്തില്‍പ്പെട്ട് സ്വയം പ്രകാശമില്ലാത്ത ഗ്രഹങ്ങളും അഹംബോധമറ്റ ഉപഗ്രഹങ്ങളും ചുമ്മാതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമെന്നും അന്നാണറിഞ്ഞത്.............!
ബുധന് തിളനില കൂടുതലെന്നും ശുക്രന് ദശമാറ്റമുണ്ടെന്നും ചൊവ്വാ ദുര്‍വാസാവിനെപ്പോലെ സദാ ശാപം പൊഴിക്കുമെന്നും വ്യാഴം ആളിത്തിരി ഭീമനെങ്കിലും ആളൊരു ശാന്തനെന്നും ശനി കണ്ടകനായി കൊണ്ടേപോകുമെന്നും ഭൂമി നിശബ്ദം നിരുപാധികം സര്‍വം കൊള്ളേണ്ടവളെന്നും യുറാനസും നെപ്ട്യൂണും കിട്ടുന്നതുണ്ട് പുതച്ചുമൂടി ഉറങ്ങിക്കൊള്ളുമെന്നും പ്ലൂട്ടോ പുറത്താക്കപ്പെടേണ്ടവനെന്നും കേള്‍ക്കാന്‍ ഒരു നാടോടിക്കഥയുടെ രസമായിരുന്നു......... പ്രദക്ഷിണപഥത്തിലെ ചെറിയൊരു പിഴവുമതി പ്രപഞ്ചം വിനാശത്തിലേക്ക് കൂപ്പു കുത്താനെന്നും അങ്ങനെ വരാതിരിക്കാന്‍ എല്ലാവരുംഎന്നും പ്രാര്‍ഥിക്കണമെന്നുംകൂടി പഠിപ്പിച്ചു തന്നു ടീച്ചര്‍.......... പക്ഷേ സൂര്യന് ചൊവ്വാദോഷവും ശനിയുടെ അപഹാരവും വരുമെന്ന് എന്തേ ടീച്ചര്‍ അന്ന് പറഞ്ഞില്ല?...............
>>>>പക്ഷേ സൂര്യന് ചൊവ്വാദോഷവും ശനിയുടെ അപഹാരവും വരുമെന്ന് എന്തേ ടീച്ചര്‍ അന്ന് പറഞ്ഞില്ല?..............<<<.ടീച്ചര്‍ക്ക് ഇതു രണ്ടും ബാധമല്ല......ആശംസകള്‍
നാടോടിക്കഥയുടെ രസം..
ReplyDeletethaks my friend
Deleteരസകരമായ കവിത.കാര്യമുൾക്കൊള്ളുന്നതും.
ReplyDeleteശുഭാശംസകൾ...
thanks, സൌഗന്ധികം.........
Deleteസൂര്യഭഗവാനെ
ReplyDeleteനിന്റെയോരോ ലീലകള്‍!
thank you ajith ji
Deleteടീച്ചർ മറന്നുപോയതാവും..
ReplyDeleteകൊള്ളാം..കാലികപ്രസക്തിയുണ്ട്.
ormayund. blogilekku vannittu orupaad kaalam aayi ennu mathram
ReplyDeleteസ്രഷ്ടാവ് വേറെ ,സൃഷ്ടികൾ വേറെ
ReplyDeletethanks for ur comment
Delete>>>>പക്ഷേ
ReplyDeleteസൂര്യന് ചൊവ്വാദോഷവും
ശനിയുടെ
അപഹാരവും
വരുമെന്ന്
എന്തേ
ടീച്ചര്‍ അന്ന് പറഞ്ഞില്ല?..............<<<.ടീച്ചര്‍ക്ക് ഇതു രണ്ടും ബാധമല്ല......ആശംസകള്‍
thanks my friend
Deleteഅതി സുന്ദരം ടീച്ചർ .
ReplyDeleteഅതിമനോഹരമായ ഒരു കവിത .
thanks my friend
ReplyDelete