Thursday, 26 September 2013

കവിത-- വിളയാനൊരു കാലം ...കൊയ്യാനും..!

വിളയാനൊരു കാലം...,കൊയ്യാനും
---------------------------------------
വിളയാതെ കൊയ്യണമെന്നും
മൂക്കാതെ പഴുക്കണമെന്നും
പഴുക്കും മുന്‍പ്
കാര്‍ന്നു കാര്‍ന്ന്
തീര്‍ത്തുകളയണമെന്നും
ഈ കാലന്‍കാക്കകള്‍ക്കെന്താ
ഇത്ര വാശി ?

ഉപ്പിലിട്ട് നീരുവറ്റിച്ച്
തൊട്ടുകൂട്ടി
സ്വാദു നുണയാന്‍
കല്‍ഭരണിയില്‍
കാത്തുവച്ച്
തിന്നു തീര്‍ത്തതും
കൊന്നുതീര്‍ത്തതും
പോരെന്നോ?

അറവുമാടുകളുടെ
അലങ്കാരചിഹ്നങ്ങള്‍പോലെ
എത്രയുണ്ട് പറിച്ചു നിറച്ചത്
വായടച്ച വട്ടികളില്‍?

തലയുംതലച്ചോറുംനരച്ച്
കാതും കണ്ണും മരിച്ച്
ആത്മാവെരിഞ്ഞുപോയ
വിറകുകൊള്ളികള്‍
എന്തിനാണിങ്ങനെ
വാലറ്റത്ത് തീപിടിച്ചപോലെ.....?

വിളഞ്ഞാല്‍.....?
പഴുത്താല്‍...?
നിറമൊന്നു മാറിയാല്‍?
പച്ച മഞ്ഞയും
മഞ്ഞ ചോപ്പുമായാല്‍......?
ആര്‍ക്കാ ഇത്ര ചേതം...?

'' ചേതമുണ്ട്......''
വിളഞ്ഞവിത്തുകള്‍
മുളച്ചുപൊന്തില്ലേ
ചേറില്‍
ചീയാനിട്ടാലും................?????[picture from google]

20 comments:

  1. അമര്‍ഷത്തോടെ വിതച്ച ഈ വാക്കുകളില്‍ വിളയുന്നുണ്ട്.. നൂറുമേനി.

    ReplyDelete
  2. കാലം വരെ കാത്തുനില്‍ക്കാന്‍ നേരമില്ലാത്ത വിളവെടുപ്പുകാരാണ് ശാപം

    ReplyDelete
  3. വളരെ നല്ലൊരു കവിതയാണ്.

    ശുഭാശംസകൾ....

    ReplyDelete
  4. വിളഞ്ഞവിത്തുകള്‍
    മുളച്ചുപൊന്തില്ലേ
    ചേറില്‍
    ചീയാനിട്ടാലും
    നല്ല വരികൾ !

    ReplyDelete
  5. വിളയാതെ കൊയ്യണമെന്നും ,മൂക്കാതെ പഴുക്കണമെന്നും
    പഴുക്കും മുന്‍പ് കാര്‍ന്നു കാര്‍ന്ന് തീര്‍ത്തുകളയണമെന്നും
    ഈ കാലന്‍കാക്കകള്‍ക്കെന്താ ഇത്ര വാശി ?
    ആശംസകള്‍.,വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  6. നല്ല അര്‍ത്ഥ വത്തായ വരികള്‍ക്ക്....നല്ല ആശംസകള്‍.....

    ReplyDelete
  7. ഈ കാലന്‍കാക്കകള്‍ക്കെന്താ
    ഇത്ര വാശി ???

    ReplyDelete
  8. "വിളയാതെ കൊയ്യണമെന്നും
    മൂക്കാതെ പഴുക്കണമെന്നും
    പഴുക്കും മുന്‍പ്
    കാര്‍ന്നു കാര്‍ന്ന്
    തീര്‍ത്തുകളയണമെന്നും
    ഈ കാലന്‍കാക്കകള്‍ക്കെന്താ
    ഇത്ര വാശി ?"

    വാശിയല്ല...ജീവിതം.....അറിഞ്ഞും അറിയാതെയും എന്തും എതിര്‍ക്കുക.
    അല്ലെങ്കിലും എതിര്‍ക്കല്‍ ...ഒരു രസമാണല്ലോ.....എങ്കിലേ പുരോഗമാനമാകൂ.ഇപ്പുറം കാലന്കാക്കകള്‍ ആകുമ്പോള്‍ പ്രത്യേകിച്ചും...

    "തലയുംതലച്ചോറുംനരച്ച്
    കാതും കണ്ണും മരിച്ച്
    ആത്മാവെരിഞ്ഞുപോയ
    വിറകുകൊള്ളികള്‍
    എന്തിനാണിങ്ങനെ
    വാലറ്റത്ത് തീപിടിച്ചപോലെ.....?"
    വളരെ നല്ല പ്രയോഗം..പക്ഷെ തലയും തലച്ചോറും നരച്ചവര്‍
    എക്കാലവും ഉണ്ടാകുമല്ലോ, കാലത്തിന്റെ പ്രയാണത്തില്‍....
    നാമാരും തന്നെ ഭൂമിയില്‍ നിന്നും മുളച്ചുപൊങ്ങിയതല്ലല്ലോ.
    വിറകുകൊള്ളികളെ,സ്വന്തം "വിറകുകൊള്ളികളായി"ജ്വാല അവസാനിക്കുമ്പോള്‍ വെറും പുകയും കരിക്കഷ്ണവുമാകുന്നതും സ്വാഭാവികം.

    സ്ഫുടതയും.മൂര്‍ച്ചയുമുള്ള വരികള്‍...
    ആശംസകള്‍.

    ReplyDelete
  9. വളരെ വലിയ അര്‍ത്ഥ തലങ്ങള്‍ കുറച്ചു വരികളില്‍.. പലരും വാദിച്ചു പറയാന്‍ ശ്രമിക്കുന്നതിനെ കുറച്ചു വരികളില്‍ അവതരിപ്പിച്ചു

    ReplyDelete
  10. അമ്മ മനസ്സിന്റെ രോഷം .

    ഇങ്ങനെ പ്രാകണ്ട ..

    തല്ലി പഴുപ്പിച്ചും ,ഉപ്പിലിട്ടും ,ഊറയ്ക്കിട്ടും ,
    മനുഷ്യക്കുഞ്ഞിനെ മുതിർന്ന സമൂഹം പാകപ്പെടുത്തി എടുക്കുകയല്ലേ ?
    പച്ച മഞ്ഞയാകരുത് ,മഞ്ഞ ചുകപ്പാകരുത് .

    ഉള്ളിലെ ഉഷ്ണക്കാറ്റ് കാണുന്നു .നന്മനിറഞ്ഞ മനസ്സും .

    ReplyDelete